സമയത്തിന്റെ
മുന്നോട്ടുള്ള
ചലനം നിലച്ചതെപ്പോഴാണ്?
ഘടികാരത്തിന്റെ
ചിറകൊടിഞ്ഞ കറുത്ത സൂചികള്‍
പിറകോട്ടാണ് ചലിക്കുന്നത്....
ഇപ്പോള്‍
നാം ശിലായുഗത്തിലാണ്
ഇവിടെ
അലക്സാണ്ടറോ നെപ്പോളിയനോയില്ല
യുദ്ധങ്ങളുടെ ശംഖുവിളികളില്ല
കുരിശു വിധിക്കുന്ന
നീതിന്യായത്തിന്റെ മരക്കൈകളില്ല
Friday, November 12, 2010
ഘടികാരങ്ങള്‍ പറഞ്ഞത്.....
Labels:
കവിത |
Monday, November 1, 2010
മൗനം
മൗനം,
രാത്രിയുടെ സംഗീതമായ്
രാപ്പാടി തന്‍ വിലാപമായ്
മൂകയുടെ സതീര്‍ത്ഥയായ്
അഴലിന് കാമുകിയായ്
വിരഹത്തിനുപമയായ്
പ്രണയത്തിനുമുദ്രയായ്
പരിണമിക്കുന്നു ഉലകില്‍.
രാത്രിയുടെ സംഗീതമായ്
രാപ്പാടി തന്‍ വിലാപമായ്
മൂകയുടെ സതീര്‍ത്ഥയായ്
അഴലിന് കാമുകിയായ്
വിരഹത്തിനുപമയായ്
പ്രണയത്തിനുമുദ്രയായ്
പരിണമിക്കുന്നു ഉലകില്‍.
Labels:
കവിത |
സാക്ഷി
ജ്വലിച്ചടങ്ങുന്ന സൂര്യന്
സാഗരം സാക്ഷി
മാഞ്ഞുപോകുന്ന പകലിന്
സന്ധ്യ സാക്ഷി
തിരയൊടുങ്ങാത്ത കടലിന്
തീരം സാക്ഷി
നിണമുണങ്ങാത്ത ഭൂമിക്ക്
കാലം സാക്ഷി
കനലെരിയുന്ന ഹൃത്തിന്
നൊമ്പരം സാക്ഷി
വ്യഥയൊടുങ്ങാത്ത മര്‍ത്യന്
മരണം സാക്ഷി...!!!!
സാഗരം സാക്ഷി
മാഞ്ഞുപോകുന്ന പകലിന്
സന്ധ്യ സാക്ഷി
തിരയൊടുങ്ങാത്ത കടലിന്
തീരം സാക്ഷി
നിണമുണങ്ങാത്ത ഭൂമിക്ക്
കാലം സാക്ഷി
കനലെരിയുന്ന ഹൃത്തിന്
നൊമ്പരം സാക്ഷി
വ്യഥയൊടുങ്ങാത്ത മര്‍ത്യന്
മരണം സാക്ഷി...!!!!
Labels:
കവിത |
ശ്ലഥം
ഭൂമി
കൈകാലുകള്‍ വിടര്‍ത്തി
മലര്‍ന്നു കിടക്കുന്നു
ഭൂമിയുടെ മാറിലും മറവിലും
കഴുകന്മാര്‍
അവരുടെ കൊക്കുകള്‍
മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കുന്നു
പാതവക്കില്‍
വളരേറെപ്പേര്‍ ഉഴുതുമറിച്ച
പെണ്ണിന്റെ ശരീരം
പൂതലിച്ചു കിടക്കുന്നു
കൈകാലുകള്‍ വിടര്‍ത്തി
മലര്‍ന്നു കിടക്കുന്നു
ഭൂമിയുടെ മാറിലും മറവിലും
കഴുകന്മാര്‍
അവരുടെ കൊക്കുകള്‍
മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കുന്നു
പാതവക്കില്‍
വളരേറെപ്പേര്‍ ഉഴുതുമറിച്ച
പെണ്ണിന്റെ ശരീരം
പൂതലിച്ചു കിടക്കുന്നു
Labels:
കവിത |
Sunday, October 31, 2010
കാലം
തകര്‍ന്നുടഞ്ഞ
ശിലാഗോപുരങ്ങളുടെ
കൂര്‍ത്ത കല്ലുകളില്‍ ചവിട്ടി നടന്ന
എന്റെ ജീവരക്തമാണ്
നിങ്ങള്‍ക്ക് വഴികാട്ടിയായത്.
എനിക്ക് പകരം
നിങ്ങളോട് സംസാരിച്ചത്
ഫലകങ്ങളില്‍ കൊത്തിയ വാക്കുകളാണ്.
ശിലാഗോപുരങ്ങളുടെ
കൂര്‍ത്ത കല്ലുകളില്‍ ചവിട്ടി നടന്ന
എന്റെ ജീവരക്തമാണ്
നിങ്ങള്‍ക്ക് വഴികാട്ടിയായത്.
എനിക്ക് പകരം
നിങ്ങളോട് സംസാരിച്ചത്
ഫലകങ്ങളില്‍ കൊത്തിയ വാക്കുകളാണ്.
Labels:
കവിത |
സനാതനം
മരണമേ... നിന്‍ പാദ
നിസ്വനം കേള്‍ക്കുന്നൂ ഞാന്‍
നിന്നെ പ്രണമിക്കുന്നു...
ഓതുക! നീയെന്‍ കാതില്‍
ജീവിത മഹാമന്ത്രം
ഉരുക്കഴിക്കട്ടെ ഞാന്‍
എന്‍ ജീവിതയാത്രയില്‍
മൃതസഞ്ജീവനിയായ്.....
നിസ്വനം കേള്‍ക്കുന്നൂ ഞാന്‍
നിന്നെ പ്രണമിക്കുന്നു...
ഓതുക! നീയെന്‍ കാതില്‍
ജീവിത മഹാമന്ത്രം
ഉരുക്കഴിക്കട്ടെ ഞാന്‍
എന്‍ ജീവിതയാത്രയില്‍
മൃതസഞ്ജീവനിയായ്.....
Labels:
കവിത |
രാഗസൂനം
ഓമലേ,
നിന്‍ നീല മിഴികളിലൊരു സൂര്യഗോളമായ്
ഞാന്‍ ജ്വലിച്ചെങ്കില്‍
നിന്‍ തളിര്‍ചുണ്ടിലൊരു മൃദുഹാസമായ്
ഞാന്‍ വിടര്‍ന്നെങ്കില്‍
നിന്‍ കാര്‍മുകില്‍വേണിയിലൊരു പനിനീര്‍മലരായ്
ഞാന്‍ വിരിഞ്ഞെങ്കില്‍
നിന്‍ വിരല്‍തുമ്പിലൊരു വീണക്കമ്പിയായ്
ഞാനുണര്ന്നെങ്കില്‍
നിന്‍ അനുരാഗപൂജയിലെ മന്ത്രമായ്
ഞാന്‍ പരിണമിച്ചെങ്കില്‍
എങ്കിലെന്‍ ജന്മം ധന്യമായേനെ...!!!
നിന്‍ നീല മിഴികളിലൊരു സൂര്യഗോളമായ്
ഞാന്‍ ജ്വലിച്ചെങ്കില്‍
നിന്‍ തളിര്‍ചുണ്ടിലൊരു മൃദുഹാസമായ്
ഞാന്‍ വിടര്‍ന്നെങ്കില്‍
നിന്‍ കാര്‍മുകില്‍വേണിയിലൊരു പനിനീര്‍മലരായ്
ഞാന്‍ വിരിഞ്ഞെങ്കില്‍
നിന്‍ വിരല്‍തുമ്പിലൊരു വീണക്കമ്പിയായ്
ഞാനുണര്ന്നെങ്കില്‍
നിന്‍ അനുരാഗപൂജയിലെ മന്ത്രമായ്
ഞാന്‍ പരിണമിച്ചെങ്കില്‍
എങ്കിലെന്‍ ജന്മം ധന്യമായേനെ...!!!
Labels:
കവിത |
ക്ഷണിക്കപ്പെടാത്ത അതിഥി
രക്തം വീണ്
തണുത്തുറഞ്ഞ കണ്ണില്‍ നിന്നും
ഒരു നദി അഴിമുഖത്തേക്ക്....
ചെളി കെട്ടിയ
കണ്‍പോളകളില്‍
ആഴക്കിണറിന് കുഴി കുത്ത്
തണുത്തുറഞ്ഞ കണ്ണില്‍ നിന്നും
ഒരു നദി അഴിമുഖത്തേക്ക്....
ചെളി കെട്ടിയ
കണ്‍പോളകളില്‍
ആഴക്കിണറിന് കുഴി കുത്ത്
Labels:
കവിത |
മറുപുറം
ഇഴയടുക്കാത്ത
അക്ഷരങ്ങള്‍ കൊണ്ടൊരു വാക്കാണ്
പ്രണയം.
അര്‍ത്ഥതലങ്ങളിലേക്കെത്താന്‍
അവയൊരിക്കലും ശ്രമിക്കാറില്ല
ചിതലരിച്ചവീട്
പ്രണയത്തിനൊരു മറുവാക്കാണ്
അക്ഷരങ്ങള്‍ കൊണ്ടൊരു വാക്കാണ്
പ്രണയം.
അര്‍ത്ഥതലങ്ങളിലേക്കെത്താന്‍
അവയൊരിക്കലും ശ്രമിക്കാറില്ല
ചിതലരിച്ചവീട്
പ്രണയത്തിനൊരു മറുവാക്കാണ്
Labels:
കവിത |
Saturday, October 23, 2010
Saturday, September 11, 2010
ആത്മബലി
ശീവേലിക്കല്ലില്‍
രക്തപുഷപങ്ങള്‍ക്ക് പകരം
ഞാനെന്റെ ഹൃദയമടര്‍ത്തി വയ്ക്കാം.
അഭിഷേകത്തിനായി രുധിരമേകാം
തീര്‍ത്ഥക്കിണ്ടിയില്‍ മിഴിനീരും
ഹവിസ്സായെന്‍ ഗാത്രവുമര്‍പ്പിക്കാം
വ്യഥകളുടെ അരണി കടഞ്ഞ്
ഹോമകുണ്ഡം ജ്വലിപ്പിക്കാം
നിങ്ങളെന്നെ ക്രൂശിക്കാതിരിക്കുക!
സമസ്താപരാധങ്ങള്‍ക്കും മാപ്പേകുക!
രക്തപുഷപങ്ങള്‍ക്ക് പകരം
ഞാനെന്റെ ഹൃദയമടര്‍ത്തി വയ്ക്കാം.
അഭിഷേകത്തിനായി രുധിരമേകാം
തീര്‍ത്ഥക്കിണ്ടിയില്‍ മിഴിനീരും
ഹവിസ്സായെന്‍ ഗാത്രവുമര്‍പ്പിക്കാം
വ്യഥകളുടെ അരണി കടഞ്ഞ്
ഹോമകുണ്ഡം ജ്വലിപ്പിക്കാം
നിങ്ങളെന്നെ ക്രൂശിക്കാതിരിക്കുക!
സമസ്താപരാധങ്ങള്‍ക്കും മാപ്പേകുക!
Labels:
കവിത |
Friday, September 3, 2010
മഴ
മഴ
മരുഭൂമിക്കുമേല്‍
ആകാശത്തിന്റെ സ്നേഹമാണ്
അടങ്ങാത്ത ദാഹമാണ്
തണുത്ത കാറ്റ്
നനുത്ത ഓര്‍മകളെ
കുടഞ്ഞിടുന്നതപ്പോഴാണ്
മരുഭൂമിക്കുമേല്‍
ആകാശത്തിന്റെ സ്നേഹമാണ്
അടങ്ങാത്ത ദാഹമാണ്
തണുത്ത കാറ്റ്
നനുത്ത ഓര്‍മകളെ
കുടഞ്ഞിടുന്നതപ്പോഴാണ്
Labels:
കവിത |
Wednesday, August 25, 2010
പാര്‍ലര്‍
അവള്‍ ആദ്യമായി ഐസ്ക്രീം നുണഞ്ഞത്
എന്റെ പാര്‍ലറില്‍ ആണ്.
ഐസ്ക്രീമിന്റെ തണുപ്പ്
ചുണ്ടില്‍ നിന്നും
ഉള്ളിലേക്ക് തുളക്കുമ്പോള്‍
അവള്‍ ഫ്രീസറിനെക്കാളും തണുത്തു
വിയര്‍ത്തു.
പിന്നീടവള്‍
പാര്‍ലറിലെ മേശമേല്‍
ഐസ്ക്രീമായി നിറയാന്‍ തുടങ്ങി...
ഇന്ന്
അവള്‍ തന്നെ
ഒരു പാര്‍ലര്‍ ആണ്.
എന്റെ പാര്‍ലറില്‍ ആണ്.
ഐസ്ക്രീമിന്റെ തണുപ്പ്
ചുണ്ടില്‍ നിന്നും
ഉള്ളിലേക്ക് തുളക്കുമ്പോള്‍
അവള്‍ ഫ്രീസറിനെക്കാളും തണുത്തു
വിയര്‍ത്തു.
പിന്നീടവള്‍
പാര്‍ലറിലെ മേശമേല്‍
ഐസ്ക്രീമായി നിറയാന്‍ തുടങ്ങി...
ഇന്ന്
അവള്‍ തന്നെ
ഒരു പാര്‍ലര്‍ ആണ്.
Labels:
കവിത |
Friday, August 20, 2010
വാര്‍ത്തകളില്‍ ഇല്ലാത്തത്
ഭൂഗോളത്തിന്റെ സിരാപടലങ്ങളെ
രോഗം ബാധിച്ചിരിക്കുന്നു.
കച്ചവടച്ചന്തയില്‍
ഹൃദയം
ചീഞ്ഞളിഞ്ഞീച്ചയാര്‍ത്തു തുടങ്ങി.
രോഗം ബാധിച്ചിരിക്കുന്നു.
കച്ചവടച്ചന്തയില്‍
ഹൃദയം
ചീഞ്ഞളിഞ്ഞീച്ചയാര്‍ത്തു തുടങ്ങി.
Labels:
കവിത |
Friday, August 13, 2010
ഭൂമിയോട്.....
ഭൂമി,
നീ പൊറുക്കുക!
നിന്റെ
മുലപ്പാലൂറ്റി തെഴുത്തവരോട്
നാവുണങ്ങിയ കുഞ്ഞുങ്ങളുടെ
കണ്ണുകള്‍ ചൂഴ്ന്നെടുത്തവരോട്
വിണ്ടു കീറിയ വിളനിലങ്ങളുടെ
മുറവിളി കേള്‍ക്കാത്തവരോട്.
നീ പൊറുക്കുക!
നിന്റെ
മുലപ്പാലൂറ്റി തെഴുത്തവരോട്
നാവുണങ്ങിയ കുഞ്ഞുങ്ങളുടെ
കണ്ണുകള്‍ ചൂഴ്ന്നെടുത്തവരോട്
വിണ്ടു കീറിയ വിളനിലങ്ങളുടെ
മുറവിളി കേള്‍ക്കാത്തവരോട്.
Labels:
കവിത |
പ്രണയം പൂക്കുന്നതെപ്പോഴാണ്?
രക്ത മേഘങ്ങള്‍ക്ക് കീഴെ,
ഇടനെഞ്ചു പൊട്ടി,
രക്തം വാര്‍ന്നു ചുവന്ന
കടല്‍ത്തീരത്ത്
ഞാന്‍
ഓര്‍മകളുടെ മുല ചുരന്നു
ഏകാകിയായി...
ഇടനെഞ്ചു പൊട്ടി,
രക്തം വാര്‍ന്നു ചുവന്ന
കടല്‍ത്തീരത്ത്
ഞാന്‍
ഓര്‍മകളുടെ മുല ചുരന്നു
ഏകാകിയായി...
Labels:
കവിത |
താരന്‍
നിന്റെ
കണ്ണുകളുടെ ആഴങ്ങളിലാണ്
ഞാനെന്റെ ഹൃദയം കാത്തുവെച്ചത്.
നിന്റെ
ചുണ്ടുകള്ക്കിടയിലാണ്
എന്റെ വാക്കുകള്‍ പൂര്‍ണത തേടിയത്.
കണ്ണുകളുടെ ആഴങ്ങളിലാണ്
ഞാനെന്റെ ഹൃദയം കാത്തുവെച്ചത്.
നിന്റെ
ചുണ്ടുകള്ക്കിടയിലാണ്
എന്റെ വാക്കുകള്‍ പൂര്‍ണത തേടിയത്.
Labels:
കവിത |
Thursday, August 12, 2010
സ്വത്വം
എന്റെ
കവിതകള്‍ കന്യകളല്ല
മണിമാളികയിലെ മദാലസകളല്ല
പരുക്കന്‍ തറകളില്‍
ഒരിലയുടെ മറവില്‍ അന്തിയുറങ്ങുന്ന
അഭിസാരികകളാണ്.
കവിതകള്‍ കന്യകളല്ല
മണിമാളികയിലെ മദാലസകളല്ല
പരുക്കന്‍ തറകളില്‍
ഒരിലയുടെ മറവില്‍ അന്തിയുറങ്ങുന്ന
അഭിസാരികകളാണ്.
Labels:
കവിത |
റമളാന്‍ ആശംസകള്‍
Labels:
ആശംസ |
Wednesday, March 10, 2010
Subscribe to:
Posts (Atom)