Friday, September 3, 2010

മഴ

മഴ
മരുഭൂമിക്കുമേല്‍
ആകാശത്തിന്റെ സ്നേഹമാണ്‌
അടങ്ങാത്ത ദാഹമാണ്‌
തണുത്ത കാറ്റ്
നനുത്ത ഓര്‍മകളെ
കുടഞ്ഞിടുന്നതപ്പോഴാണ്‌
സിരകളില്‍ പടരുന്ന ലഹരി
പ്രണയമാണ്‌
പ്രണയം കരുതിവെക്കുന്നത്
വിരഹമാണ്‌
ശിരോരേഖകളില്‍
കുരുങ്ങിയ
ജീവിതത്തിന്‌
മഴമേഘങ്ങളുടെ ആയുസ്സേയുള്ളൂ
ജീവിതം പറഞ്ഞു തരുന്നത്
കരച്ചിലാണ്‌
കണ്‍കോണിലൊളിപ്പിച്ച
ഒരിറ്റു കണ്ണീരാണ്‌
ചിരി
മഴനാരുകള്‍ പോലെ
എന്നെ ചുറ്റിവരിയുന്നത്
നിന്റെ കൈകളാണ്‌
നീ
മഴയാണ്‌
മഴ
പിന്നെ പുഴയാകും
മരമാകും!

No comments:

Post a Comment