Friday, November 12, 2010

ഘടികാരങ്ങള്‍ പറഞ്ഞത്.....

സമയത്തിന്റെ
മുന്നോട്ടുള്ള
ചലനം നിലച്ചതെപ്പോഴാണ്?
ഘടികാരത്തിന്റെ
ചിറകൊടിഞ്ഞ കറുത്ത സൂചികള്‍
പിറകോട്ടാണ് ചലിക്കുന്നത്....
ഇപ്പോള്‍
നാം ശിലായുഗത്തിലാണ്‌
ഇവിടെ
അലക്സാണ്ടറോ നെപ്പോളിയനോയില്ല
യുദ്ധങ്ങളുടെ ശംഖുവിളികളില്ല
കുരിശു വിധിക്കുന്ന
നീതിന്യായത്തിന്റെ മരക്കൈകളില്ല

Monday, November 1, 2010

പ്രണയരാത്രി













അണഞ്ഞൂ, നീയെന്നരികിലായ്
നിറനിലാവ് പെയ്തിറങ്ങും
നീല മനോജ്ഞമാം രാത്രിയി-
ലേക താരപോല്‍ ചാരുതയായ്.
നീട്ടിയെഴുതിയ നീള്‍മിഴി-
തുമ്പില്‍ വിടരും രാഗലജ്ജ-
തന്‍ അനുരാഗ പ്രസൂനവും
അളികഭൂവില്‍ മാലേയവും
വിടര്‍ത്തിയ വാര്‍മുടി തന്നില്‍
ഈറന്‍ സുഗന്ധവുമേന്തി നീ,
ദാഹിച്ച ചിപ്പി തന്‍ മുത്തുപോല്‍....

മൗനം

മൗനം,
രാത്രിയുടെ സംഗീതമായ്
രാപ്പാടി തന്‍ വിലാപമായ്
മൂകയുടെ സതീര്‍‍ത്ഥയായ്
അഴലിന് കാമുകിയായ്‌
വിരഹത്തിനുപമയായ്
പ്രണയത്തിനുമുദ്രയായ്
പരിണമിക്കുന്നു ഉലകില്‍.

സാക്ഷി

ജ്വലിച്ചടങ്ങുന്ന സൂര്യന്
സാഗരം സാക്ഷി
മാഞ്ഞുപോകുന്ന പകലിന്
സന്ധ്യ സാക്ഷി
തിരയൊടുങ്ങാത്ത കടലിന്
തീരം സാക്ഷി
നിണമുണങ്ങാത്ത ഭൂമിക്ക്
കാലം സാക്ഷി
കനലെരിയുന്ന ഹൃത്തിന്
നൊമ്പരം സാക്ഷി
വ്യഥയൊടുങ്ങാത്ത മര്‍ത്യന്
മരണം സാക്ഷി...!!!!

ശ്ലഥം

ഭൂമി
കൈകാലുകള്‍ വിടര്‍ത്തി
മലര്‍ന്നു കിടക്കുന്നു
ഭൂമിയുടെ മാറിലും മറവിലും
കഴുകന്മാര്‍
അവരുടെ കൊക്കുകള്‍
മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കുന്നു

പാതവക്കില്‍
വളരേറെപ്പേര്‍ ഉഴുതുമറിച്ച
പെണ്ണിന്റെ ശരീരം
പൂതലിച്ചു കിടക്കുന്നു