Thursday, September 15, 2011

യാനം

















ചുട്ടു പഴുത്ത 
മനസ്സില്‍നിന്നും
കവിത കൊത്തിപ്പറിക്കുന്നു
കടല്‍ക്കാക്കകള്‍
കടലാഴത്തില്‍ 
മുക്കിക്കളഞൊരോര്‍മ്മകള്‍ 
കരളുനീറ്റാന്‍
നീന്തിയെത്തുന്നു....

മനസിലിപ്പോള്‍,
സുരതവേഗങ്ങള്‍
മുടിയഴിച്ചാടിയ 
വിഭ്രാന്ത ലഹരികള്‍
സിരയില്‍,
കതിനപൊട്ടിച്ചിതറി
ചുവരില്‍ 
തറച്ചു മരിച്ച നിശ്വാസങ്ങള്‍ 
ചൂളകൂട്ടി വിയര്‍ത്ത 
ഘടികാരസമയങ്ങള്‍

Friday, August 26, 2011

കാവ്യമോഹിനി





















സ്വപ്നമേ, വരിക സ്വരങ്ങളായെന്‍
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴ്ക!
നീയെന്‍ രസനയിലൊരു കാവ്യമായ്
മിഴികള്‍ക്കാനന്ദമാ,യിന്നെന്‍ മുന്നില്‍ 
നടനമാടൂ, നിറച്ചാര്‍ത്തണിഞ്ഞ 
നിമിഷങ്ങളെ ധന്യമാക്കുവാനായ്
കരളില്‍ നിറഞ്ഞ ഭാവങ്ങളെല്ലാം 
കവിതയായ് പകര്‍ത്തൂ...! മലയാണ്മ-
തന്‍ നെഞ്ചിലേറ്റി ലാളിച്ചിടാം, നിന്നെ
കാവ്യ പീഠത്തിലേറ്റി പൂജിച്ചിടാം.
വരദേ..., കാവ്യ മനസ്വിനീ, വര-
മരുളുകയെന്നില്‍ കനിവേകുക!
നാവില്‍ കുറിച്ചോരാദ്യാക്ഷരങ്ങളെന്‍
ചിന്തക്കു തേനും വയമ്പും പൂനിലാ-
ചന്തവുമേകി, ലക്ഷ്മിയായണിയി-
ച്ചോരുക്കവേ, വരദാനമാ,യിന്നീ-
കൈക്കുമ്പിളില്‍ തീര്‍ത്ഥാംബുവായലിഞ്ഞു 
കാവ്യമായ് പുനര്‍ജനിക്കുമെങ്കിലെന്‍ 
ജന്മം ധന്യമായ്.........!!!

(ചിത്രത്തിന് കടപ്പാട്: google)

Thursday, August 11, 2011

തിരിച്ചറിവ്

















ഒരു യാത്രയിലാണ്
നാം കണ്ടുമുട്ടിയത്‌.
പാതവക്കില്‍ നട്ടുച്ചക്കാണ്
നാം പരിചിതരായത്
നിന്റെ നിഴല്‍
എനിക്ക് തണലായപ്പോഴാണ്
ഞാന്‍ തിരിച്ചറിഞ്ഞത്
ചിലപ്പോള്‍
എന്റെ സാമീപ്യം
നീ ആഗ്രഹിച്ചിരിക്കണം
സുരക്ഷ കണ്ടെത്തിയിരിക്കണം
പക്ഷെ
നമ്മില്‍
വാക്കുകള്‍ കെട്ടപ്പെട്ടിരുന്നു.

Tuesday, June 28, 2011

ബാല്യസ്മരണ

















"കാലമേ... എല്ലാമെടുത്തു കൊള്‍ക
എന്റെ ബാല്യം തിരിച്ചേകുക!"
ചോദിക്കയാണിന്നു ദാഹാര്‍ദ്രനായ് 
ഓര്‍മയിലിന്നലകളുണരെ 
അവയോരോന്നും ആയിരത്തിരി-
കളായെന്നുള്ളില്‍ തെളിഞ്ഞു നില്‍ക്കെ.

Monday, June 20, 2011

വേനല്‍ക്കാലം















ഭൂമിയെ ചുട്ടെടുക്കുവാന്‍ ചൂള-
യൊരുക്കുന്ന വേനലില്‍ മുഖമാണിത്.
കാരയ്ക്ക വെന്തുനീറി പഴുത്തന്നമായ് 
തീരുന്ന കാലമാണിത്.
ഏതൊരുള്‍ചൂടിലും  സാന്ത്വനമേകും 
കാറ്റിന്‍ കൈയില്‍ തീപ്പന്തമെരിയുന്നുവോ?
താപമാപിനിയിലക്കങ്ങള്‍ 
പൊള്ളി നില്‍ക്കുന്നുവോ?
സൂര്യനിരുകണ്ണാല്‍ കനലുകള്‍
വാരി വിതറുന്നുവോ?
ലതകള്‍ കൈകളില്‍ കര്‍പ്പൂര-
മെരിച്ചു നില്‍ക്കുന്നുവോ?
നാവിലൊരു തുള്ളി നീര്‍മണി-
നുണയാതെ മണ്‍തരികള്‍ 
ദാഹാര്‍ത്തരായ് ഉഴറുന്നു
വിണ്ണോ, മുകില്‍പെറ്റ കിടാങ്ങളെ-
കാത്തു കാത്തിമവെട്ടാതെ
രാവിലും കണ്‍തുറന്നിരിക്കുന്നു
പേറ്റുനോവിന്‍ നീറ്റലില്‍ 
പിടയുന്നു ഈന്തപ്പനകള്‍.
പക്ഷികള്‍ പോലും യാത്രയായ് 
അകലെയൊരു നീര്‍ത്തുരുത്തുതേടി
അപ്പോഴും ശിഷ്ട ജീവിതം തേടി
ക്ഷീണജീവനായ് തെരുവി-
ലലയുന്നു നിത്യ കണ്ണീരുകള്‍.
ചിലര്‍ക്കോ ജന്മം പുണ്യം!
മറ്റു ചിലര്‍ക്കത് ശാപം.
പലിശക്ക് കടം കൊണ്ടു 
ദൂരമെത്ര താണ്ടിയിങ്ങു വന്നതാണ്.
എത്രപേര്‍ തന്‍ പ്രാര്‍ഥനയാണ്....

Friday, June 17, 2011

പ്രണയഗീതങ്ങളുടെ പാട്ടുകാരന്‍





















ചങ്ങമ്പുഴ കൃഷ്ണപിള്ള
ജനനം: 1911 ഒക്ടോബര്‍ 11
മരണം: 1948  ജൂണ്‍ 17

ഇന്ന് ജൂണ്‍ 17. കവിതയെ പ്രണയരക്തം പുരണ്ട 'ശിഞ്ജിത മഞ്ജീരങ്ങ'ളില്‍ നര്‍ത്തനം ചെയ്യിച്ച ചങ്ങമ്പുഴയെന്ന അസാധാരണ തപസ്വിയുടെ ഗാനം നിലച്ചിട്ട് 63 വര്‍ഷം തികയുന്നു. 
     പാശ്ചാത്യ - പൗരസ്ത്യ സാഹിത്യാനുശീലത്തിലൂടെ സമ്പന്നമായ ഒരു ധിഷണ കൈവരിക്കുകയും താനാര്‍ജ്ജിച്ച സാഹിതീയ പാണ്ധിത്യം കൊണ്ട് വെറും അനുകര്‍ത്താവായി അധ:പതിക്കാതെ വാനോളം ഉയരുകയും ചെയ്ത കവിയാണ്‌ ചങ്ങമ്പുഴ കൃഷ്ണപിള്ള. രൂപപരമായി മഹാകവി വള്ളത്തോളിനോട് മമതാബന്ധവും, ഭാവതലത്തില്‍ ആശാനോട് അടുപ്പവും പുലര്‍ത്തിയിരുന്നു ചങ്ങമ്പുഴ.

Saturday, April 23, 2011

കുറുമൊഴികള്.......


സ്വപ്നാടനം 
ഉറക്കത്തില്‍ ഐസ്ക്രീം സ്വപ്നം കണ്ട അയാള്‍ പൊള്ളിപിടഞ്ഞെണീറ്റ് നിലവിളിച്ചു.... കയ്യാമം...!!! തെരുവ്....!!!!


സിസേറിയന്‍ 
പ്രസവം
അടുക്കുന്നതിനുമുന്‍പേ
അവള്‍
സിസേറിയന് വിധേയയാക്കപ്പെട്ടു.
ഡോക്ടര്‍മാര്‍
അവളുടെ
ഉദരത്തില്‍ നിന്നും
പുറത്തെടുത്തത് 

ഒരു കത്രിക!!!

അവാര്‍ഡ്‌ദാനം 
ഇന്ന്,
അവാര്‍ഡ്‌
ദാനം കൊടുക്കലാണ്...
കാഴ്ചയര്‍പ്പിക്കുന്നവര്‍ക്ക്....
സ്തുതിപാടകര്‍ക്ക്....
കുടുംബകാര്‍ക്ക്.....

Friday, April 22, 2011

മഴ: മണ്ണിന്റെയും മനസിന്റെയും ആദിമ സംഗീതം......


""ag s]¿p¶p. ag am{XtabpÅq. ImehÀj¯nsâ shfp¯ ag. ag Dd§n. ag sNdpXmbn. chn Nmªp InS¶p. AbmÄ Nncn¨p. A\mZnbmb ag shůnsâ kv]Àiw. Npäpw ]pÂs¡mSnIÄ apf s]m«n. tcmaIq]§fneqsS ]pÂs¡mSnIÄ hfÀì. apIfn shfp¯ ImehÀjw s]êhnctemfw Npê§n. _Êp hcm\mbn chn Im¯p InSì.'' (Jkm¡nsâ CXnlmkw)

ag, a®nsâbpw a\knsâbpw BZnaamb kwKoXamIpì. P·m´c§fpsS Xmgvhcbn s]bvXnd§p¶ ssPhkvarXnIfpsS PekwKoXw. {]hmknbpsS KrlmXpcXIfn ag, HmÀaIfpsS hk´ambpw Zpc´§fpsS s]¿embpw _meyIme¯nsâ kwKoXambpw amdpì.

Tuesday, April 19, 2011

അമ്മ!

























അമ്മ! നീയഗ്നി സ്ഫുടപാകമാം നൈര്‍മല്യമായ് 
അറിവിന്‍ മാര്‍ഗങ്ങളിലെന്നാത്മ പ്രകാശമായ് 
കര്‍മപഥങ്ങളിലജയ്യ: പ്രഭാമയിയായ് 
സ്നേഹക്കടലായെന്റെ നിനവില്‍ ഉയിര്‍ക്കുന്നു.

അമ്മയായിരുന്നെനിക്കെന്നുമെന്‍ വഴികാട്ടി
അമ്മയായിരുന്നെന്‍ വെളിച്ചവും, സതീര്‍ത്ഥ്യയും 
നീ... ദയാമയി, സാന്ത്വന സ്വരാമൃത സിന്ധു 
സ്നേഹസ്വരൂപിണി, നിത്യവാത്സല്യ ദായിനി

ഓര്‍മയുടെ ധാരാങ്കുരത്തിലെന്‍ ബാല്യത്തിന്റെ
നിറസന്ധ്യകള്‍ പീലിനീര്‍ത്തി നില്‍ക്കയോ മുന്നില്‍!

Monday, April 18, 2011

റിയാദ് ബ്ലോഗേഴ്സ് മീറ്റ്‌

ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്

Friday, March 11, 2011

വര്‍ത്തമാനത്തിന്റെ ചരിത്രം

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
മൂര്‍ച്ചകൂടിയ ഒരു കത്തിക്ക് 
കഴുത്തൊരുക്കി കാത്തിരിക്കുക.
നമുക്കിടയില്‍ വാളും ചെങ്കോലുമെടുത്ത 
സാംസ്കാരിക നായകരുണ്ട്
നെറിവുകേടിന്റെ അടിസ്ഥാനശിലയില്‍ 
കോറിയിട്ട അക്ഷരങ്ങള്‍ കൊണ്ട്
നിഴലിനോട്‌ കലഹിക്കുന്ന 
ഇവരുടെ 
ചീഞ്ഞ ഹൃദയങ്ങള്‍ 
സ്വയം മണത്തുമടുത്ത്
പച്ചമാംസത്തിന്റെ രുചി തേടി 
അവനവനെത്തന്നെ തിന്നതിന്റെ 
ഉച്ച്ചിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 
വെളുവെളുക്കെ ചിരിച്ച്
നിറം മുക്കിയ വാക്കുകളാല്‍ 
നിങ്ങളെ പ്രലോഭിപ്പിച്ചു പിടിക്കും

Monday, February 28, 2011

യുദ്ധം!

ഹൃദയം ചുരന്നെടുത്തവന്റെ
പൂതലിച്ച കണ്ണിലാണ് 
കാരുണ്യമുറഞ്ഞതും 
അഭയാര്‍ഥികള്‍ക്ക് 
മുഖം നഷ്ടപ്പെട്ടതും!

പനിപിടിച്ച രാത്രിസ്വപ്നങ്ങള്‍ക്കും 
തീ പിടിച്ച കാത്തിരിപ്പിനുമൊടുവില്‍
കലാപം വിഴുങ്ങിയ 
ഒരു നേര്‍ക്കണ്ണ് 
ചരിത്ര സ്മൃതികളെ  കടലെടുക്കുന്നു.

Friday, February 25, 2011

Sunday, February 20, 2011

Saturday, February 19, 2011

നദി കടക്കുമ്പോള്‍


ഇത്
നാം തണുത്തുറഞ്ഞതാം
ആദ്യത്തെ ഡിസംബര്‍
ആദ്യത്തെ മഴക്കാലം, നവവത്സരം.
പ്രണയം വന്ന്
നെറ്റിയില്‍ ചുംബിച്ച്
നെഞ്ചില്‍ തഴുകി
ഉണര്‍ത്തിയ നാള്‍തൊട്ട്
പതിവുതെറ്റാതെത്തി
കടന്നുപോയ്‌
ഋതുഭേദത്തിന്‍ പ്രസാദങ്ങളെത്ര
നാമറിയാതെ!

സമസ്യ

ഓര്‍മകളുടെ
വിണ്ടു കീറിയ കയങ്ങളില്‍
നോവിന്റെ ചൂട്ടുകറ്റ
കൊണ്ടു പൊള്ളി.
പ്രണയത്തിന്റെ മുറിവുകളില്‍
പച്ചമുളകുടച്ചു തേച്ച
പുകച്ചില്‍.
ചീഞ്ഞളിഞ്ഞ ഹൃദയത്തിന്റെ
രൂക്ഷ ഗന്ധം.
നീ സമ്മാനിച്ച വ്രണങ്ങളില്‍
ഈച്ചയാര്‍ത്തു വേദനിക്കുന്നു...

Tuesday, February 15, 2011

നിറഭേദങ്ങള്‍

         
ബാല്യം
ഉപേക്ഷിക്കപ്പെട്ട കൊച്ചുകുപ്പായം
കൗമാരം
വിടരാന്‍ തുടങ്ങുന്ന പൂമൊട്ട്
യൗവ്വനം
വീഞ്ഞ് നിറഞ്ഞ സ്പടിക കോപ്പ
വാര്‍ദ്ധക്യം
ഉടഞ്ഞ കളിമണ്‍ പാത്രം!