ചുട്ടു പഴുത്ത
മനസ്സില്‍നിന്നും
കവിത കൊത്തിപ്പറിക്കുന്നു
കടല്‍ക്കാക്കകള്‍
കടലാഴത്തില്‍
മുക്കിക്കളഞൊരോര്‍മ്മകള്‍
കരളുനീറ്റാന്‍
നീന്തിയെത്തുന്നു....
മനസിലിപ്പോള്‍,
സുരതവേഗങ്ങള്‍
മുടിയഴിച്ചാടിയ
വിഭ്രാന്ത ലഹരികള്‍
സിരയില്‍,
കതിനപൊട്ടിച്ചിതറി
ചുവരില്‍
തറച്ചു മരിച്ച നിശ്വാസങ്ങള്‍
ചൂളകൂട്ടി വിയര്‍ത്ത
പിന്നെത്രയോ
രാവുതോറും പുനര്‍ജനിച്ച
പാപതൃഷ്ണകള്‍
നട്ടുച്ചയില്‍
രണ്ടു ദു:ഖങ്ങളായ്
കൈകോര്‍ത്ത് നടന്ന പാതകള്‍
ജീവിതം വാതുവച്ചു
മുച്ചീട്ട് കളിച്ച നാളുകള്‍
നീ,
മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ
വാക്കുകള്‍.....
ഓര്‍മ്മകള്‍
മനസിലഗ്നി വര്‍ഷിക്കെ
സ്വാസ്ഥ്യം തുടല് പൊട്ടിച്ച് പായുന്നു
നഷ്ടജീവിതപ്പെരുവഴിയില്‍
ദിക്കറിയാതെയുഴറുന്നു ഞാന്‍....!!!
No comments:
Post a Comment