വിഷുപ്പുലരിയായി...
കണികണ്ടുണരാന്‍ നേരമായി....
അമ്മ കാതില്‍ മന്ത്രിക്കുന്നൂ;
തുറക്കല്ലേ കണ്‍കള്‍
കണികണ്ടുവേണം നീയിന്നു വെളിച്ചം കാണാന്‍...
മൃദുലം രണ്ടു കൈകളാലെന്‍
കണ്‍കള്‍ മൂടി,
ഇരുളിന്‍ ഇടനാഴിയില്‍
കാല്‍ തട്ടി വീഴാതെ
കണിവച്ച മുറിയിലേക്കെന്നെ ആനയിക്കുന്നൂ...
അമ്മ,
കൈകള്‍ മെല്ലെ അടര്‍ത്തുമ്പോള്‍
കണ്ണില്‍
കമലനാഥന്‍
മഞ്ഞത്തുകില്‍ ചാര്‍ത്തി നില്‍ക്കുന്ന
കമനീയ രൂപം;
വെള്ളോട്ടുരുളിയില്കണികണ്ടുണരാന് നേരമായി....
അമ്മ കാതില്‍ മന്ത്രിക്കുന്നൂ;
തുറക്കല്ലേ കണ്‍കള്‍
കണികണ്ടുവേണം നീയിന്നു വെളിച്ചം കാണാന്‍...
മൃദുലം രണ്ടു കൈകളാലെന്‍
കണ്‍കള്‍ മൂടി,
ഇരുളിന്‍ ഇടനാഴിയില്‍
കാല്‍ തട്ടി വീഴാതെ
കണിവച്ച മുറിയിലേക്കെന്നെ ആനയിക്കുന്നൂ...
അമ്മ,
കൈകള്‍ മെല്ലെ അടര്‍ത്തുമ്പോള്‍
കണ്ണില്‍
കമലനാഥന്‍
മഞ്ഞത്തുകില്‍ ചാര്‍ത്തി നില്‍ക്കുന്ന
കമനീയ രൂപം;
അക്ഷതത്തിനു മീതെ
കനകത്തിടമ്പുപോലെ
കണിവെള്ളരി,
തേങ്ങാമുറിയില്‍
ഒരു കോടി സൂര്യവെളിച്ചവുമായി
ആളിനില്‍ക്കുന്ന നെയ്ത്തിരി...
നിറനന്മകള്‍ നല്‍കി
പൂത്തുനില്‍ക്കുന്ന
കണിക്കൊന്നകള്‍ ....
കിനാവിന്റെ-
നിറച്ചാര്‍ത്തെപ്പൊഴോ മുറിഞ്ഞു
ഇമകള്‍ മെല്ലെ തുറക്കുമ്പോള്‍
അരികിലമ്മയില്ല-വിഷുക്കണിയില്ല...
മണല് കത്തും മരുഭൂവിലീ-
പ്രവാസവ്യഥയില്‍
ഞാനും, എന്നോര്‍മകളും മാത്രം......!!!
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍
പ്രവാസിയുടെ കണി കണിശമായി
ReplyDeletetnk u ramji sab
ReplyDeleteകണിയിലേയ്ക്ക് മാത്രമല്ല, ഐശ്വര്യങ്ങൾ മാത്രം കിട്ടണേയെന്ന പ്രാർത്ഥനയോടെ ജീവിതത്തിലേയ്ക്കും പിച്ചവയ്പ്പിച്ചതും, ലോകത്തിലേയ്ക്ക് കണ്ണു തുറപ്പിച്ചതും അമ്മയല്ലേ?
ReplyDeleteകണിയിലേയ്ക്ക് മാത്രമല്ല, ഐശ്വര്യങ്ങൾ മാത്രം കിട്ടണേയെന്ന പ്രാർത്ഥനയോടെ ജീവിതത്തിലേയ്ക്കും പിച്ചവയ്പ്പിച്ചതും, ലോകത്തിലേയ്ക്ക് കണ്ണു തുറപ്പിച്ചതും അമ്മയല്ലേ?
ReplyDeleteഅതെ അപ്പൂസ്ജി... നഷ്ടപ്പെടുംപ്പോഴാണ് അമ്മയുടെ സ്നേഹത്തിന്റെ ആഴവും പരപ്പും നാം കൂടുതല്‍ തിരിച്ചറിയുക....
ReplyDelete