Monday, February 28, 2011

യുദ്ധം!

ഹൃദയം ചുരന്നെടുത്തവന്റെ
പൂതലിച്ച കണ്ണിലാണ് 
കാരുണ്യമുറഞ്ഞതും 
അഭയാര്‍ഥികള്‍ക്ക് 
മുഖം നഷ്ടപ്പെട്ടതും!

പനിപിടിച്ച രാത്രിസ്വപ്നങ്ങള്‍ക്കും 
തീ പിടിച്ച കാത്തിരിപ്പിനുമൊടുവില്‍
കലാപം വിഴുങ്ങിയ 
ഒരു നേര്‍ക്കണ്ണ് 
ചരിത്ര സ്മൃതികളെ  കടലെടുക്കുന്നു.

Friday, February 25, 2011

Sunday, February 20, 2011

Saturday, February 19, 2011

നദി കടക്കുമ്പോള്‍


ഇത്
നാം തണുത്തുറഞ്ഞതാം
ആദ്യത്തെ ഡിസംബര്‍
ആദ്യത്തെ മഴക്കാലം, നവവത്സരം.
പ്രണയം വന്ന്
നെറ്റിയില്‍ ചുംബിച്ച്
നെഞ്ചില്‍ തഴുകി
ഉണര്‍ത്തിയ നാള്‍തൊട്ട്
പതിവുതെറ്റാതെത്തി
കടന്നുപോയ്‌
ഋതുഭേദത്തിന്‍ പ്രസാദങ്ങളെത്ര
നാമറിയാതെ!

സമസ്യ

ഓര്‍മകളുടെ
വിണ്ടു കീറിയ കയങ്ങളില്‍
നോവിന്റെ ചൂട്ടുകറ്റ
കൊണ്ടു പൊള്ളി.
പ്രണയത്തിന്റെ മുറിവുകളില്‍
പച്ചമുളകുടച്ചു തേച്ച
പുകച്ചില്‍.
ചീഞ്ഞളിഞ്ഞ ഹൃദയത്തിന്റെ
രൂക്ഷ ഗന്ധം.
നീ സമ്മാനിച്ച വ്രണങ്ങളില്‍
ഈച്ചയാര്‍ത്തു വേദനിക്കുന്നു...

Tuesday, February 15, 2011

നിറഭേദങ്ങള്‍

         
ബാല്യം
ഉപേക്ഷിക്കപ്പെട്ട കൊച്ചുകുപ്പായം
കൗമാരം
വിടരാന്‍ തുടങ്ങുന്ന പൂമൊട്ട്
യൗവ്വനം
വീഞ്ഞ് നിറഞ്ഞ സ്പടിക കോപ്പ
വാര്‍ദ്ധക്യം
ഉടഞ്ഞ കളിമണ്‍ പാത്രം!