Saturday, February 19, 2011

സമസ്യ

ഓര്‍മകളുടെ
വിണ്ടു കീറിയ കയങ്ങളില്‍
നോവിന്റെ ചൂട്ടുകറ്റ
കൊണ്ടു പൊള്ളി.
പ്രണയത്തിന്റെ മുറിവുകളില്‍
പച്ചമുളകുടച്ചു തേച്ച
പുകച്ചില്‍.
ചീഞ്ഞളിഞ്ഞ ഹൃദയത്തിന്റെ
രൂക്ഷ ഗന്ധം.
നീ സമ്മാനിച്ച വ്രണങ്ങളില്‍
ഈച്ചയാര്‍ത്തു വേദനിക്കുന്നു...
ഒച്ചയില്ലാത്ത
നിലവിളികള്‍ക്ക്‌
ആര് ഉത്തരം നല്‍കും?
രാകി മിനുക്കിയ
ആത്മാവിന്റെ
വാള്‍ത്തല കൊണ്ടാണ്
നേരിന്റെ കടക്കല്‍ കത്തി വച്ചത്.
മനസ്
ദുര്‍നടപ്പിന് ശിക്ഷിക്കപ്പെട്ടത്.
എല്ലാം നീ അറിഞ്ഞുവെങ്കിലും
ഒന്നും ഞാന്‍ പറഞ്ഞില്ല!
ജീവിതം
സമാന്തരം;
എന്റെയും നിന്റെയും!!!

No comments:

Post a Comment