ഇത്
നാം തണുത്തുറഞ്ഞതാം
ആദ്യത്തെ ഡിസംബര്‍
ആദ്യത്തെ മഴക്കാലം, നവവത്സരം.
പ്രണയം വന്ന്
നെറ്റിയില്‍ ചുംബിച്ച്
നെഞ്ചില്‍ തഴുകി
ഉണര്‍ത്തിയ നാള്‍തൊട്ട്
പതിവുതെറ്റാതെത്തി
കടന്നുപോയ്
ഋതുഭേദത്തിന്‍ പ്രസാദങ്ങളെത്ര
നാമറിയാതെ!
പോയ ജന്മയാതനകളില്‍
രാവറുതിയില്‍ പൂക്കും
ഇത്തിരിവെട്ടങ്ങളില്‍
കാലമെത്രയായ് നമ്മള്‍
നടപ്പൂ തമ്മില്‍ തമ്മില്‍
കാവലായ്, ഇടയ്ക്കിടെ
പിണങ്ങിയും വീണ്ടും ഇണങ്ങിയും.
ഗ്രീഷ്മത്തിന്‍ തീക്ഷ്ണരസമൂറ്റി,
ഏറെ പ്രിയങ്കരമായതൊക്കെ
പകര്‍ന്നു നീ
ഓരോ ഋതുവിലും
ജീവന്റെ ഓരോ അണുവിലും.
കാണാപ്പുറത്ത്
പ്രണയം ശാന്തമായൊഴുകുന്ന
നദിയെ സ്വപ്നം കണ്ടുകൊണ്ട്
ഞാന്‍ നടന്നു.
നദി കടന്നപ്പോള്‍
കവിത കടന്നുവന്നു
ഒരു സ്വരം, വാക്ക്, ഒരീണം
പിന്നെ ഒരു പ്രവാഹം...!!!
No comments:
Post a Comment