നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
മൂര്‍ച്ചകൂടിയ ഒരു കത്തിക്ക്
കഴുത്തൊരുക്കി കാത്തിരിക്കുക.
നമുക്കിടയില്‍ വാളും ചെങ്കോലുമെടുത്ത
സാംസ്കാരിക നായകരുണ്ട്
നെറിവുകേടിന്റെ അടിസ്ഥാനശിലയില്‍
കോറിയിട്ട അക്ഷരങ്ങള്‍ കൊണ്ട്
നിഴലിനോട് കലഹിക്കുന്ന
ഇവരുടെ
ചീഞ്ഞ ഹൃദയങ്ങള്‍
സ്വയം മണത്തുമടുത്ത്
പച്ചമാംസത്തിന്റെ രുചി തേടി
അവനവനെത്തന്നെ തിന്നതിന്റെ
ഉച്ച്ചിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്
വെളുവെളുക്കെ ചിരിച്ച്
നിറം മുക്കിയ വാക്കുകളാല്‍
നിങ്ങളുടെ നനഞ്ഞു കുതിര്‍ന്ന
സ്വപ്ന-പ്രതീക്ഷകള്‍ നക്കിയെടുക്കും
മാനുഷികതയുടെ വക്താക്കളായി
നിങ്ങളുടെ മൗനത്തിലേക്ക്
സദാചാരത്തിന്റെ ഒളിയമ്പുകളെയ്ത്
ത്യാഗമരണം വിധിച്ച്
കൈകള്‍ ഒന്നിച്ച് കഴുകും
നിങ്ങള്‍ ബലിയാടാവാതിരിക്കുക!
ഉപചാപങ്ങളുടെ
ശവംനാറികള്‍ വിടത്തുന്ന
ദുരന്ത മാന്ത്രികരായ
ഇവര്‍
ഭ്രാന്തും ഭയവും തിന്ന്
സംസ്കാരവും
സദാചാരവും പറയുന്നത്
ഒരു നര്‍മമായി തോന്നുന്നില്ലേ?
ഇവരോട്
എനിക്കിപ്പോള്‍ സഹതാപമാണ്....!!!!!
പുതിയ കാലാവസ്ഥയില്‍ അര്‍ത്ഥവത്തായ വീക്ഷണം. സദാചാരം: കഴിവുള്ള ശത്രുവിന്‍റെമുഖത്ത് കരിതേക്കാന്‍ പറ്റിയ ചാരം. പേരില്‍ മാത്രമുള്ള സംസ്കാരം കൊണ്ടു ചിലര്‍ ഇതുമായ് ഇറങ്ങിയിട്ടുണ്ട്
ReplyDelete