Thursday, August 11, 2011

തിരിച്ചറിവ്

















ഒരു യാത്രയിലാണ്
നാം കണ്ടുമുട്ടിയത്‌.
പാതവക്കില്‍ നട്ടുച്ചക്കാണ്
നാം പരിചിതരായത്
നിന്റെ നിഴല്‍
എനിക്ക് തണലായപ്പോഴാണ്
ഞാന്‍ തിരിച്ചറിഞ്ഞത്
ചിലപ്പോള്‍
എന്റെ സാമീപ്യം
നീ ആഗ്രഹിച്ചിരിക്കണം
സുരക്ഷ കണ്ടെത്തിയിരിക്കണം
പക്ഷെ
നമ്മില്‍
വാക്കുകള്‍ കെട്ടപ്പെട്ടിരുന്നു.
മൗനത്തിന്റെ
വാല്മീകത്തില്‍ പൊതിഞ്ഞ്‌
എത്ര ദൂരമാണ് നടന്നത്...?
ഇവിടെ
നമ്മള്‍ വഴിപിരിയുകയാണ്.....
ഇനിയെങ്ങോട്ട്?
ഞാന്‍
നിന്റെ തണലില്‍ നിന്ന്
ജീവിതത്തിന്റെ
പൊള്ളുന്ന വെയിലിലേക്ക്....
നീ
എന്റെ കാവലില്‍ നിന്ന്
വേട്ട നായ്ക്കളുടെ ഇടയിലേക്ക്....
എങ്കിലും
നമ്മള്‍ യാത്ര പറഞ്ഞു
മൗനമുടക്കാതെ!
ഏറെ നടന്നു കാണില്ല
തിരിഞ്ഞു നടന്നു....
അവിടെ
ഒരു ശിലാ പത്മം മാത്രം....!

5 comments: