മകനേ,
നിനക്കായ് കാത്തുവെക്കുന്നു
ഒരു വരിക്കവിതയും
ഇടനെഞ്ചിലൊരു
താരാട്ടും
വലം കണ്ണില്‍
സ്നേഹവും.....
എന്റെ
രക്തത്തിന്റെ രക്തമായ നിന്നെ
ഞാന്‍
തൊട്ടിട്ടില്ല
ചുംബിച്ചിട്ടില്ല
എങ്കിലും
ആഴത്തിലും
പരപ്പിലും
കടല്‍
എന്റെ
സ്നേഹത്തേക്കാള്‍
ചെറുതാണ്.
പിറവിയുടെ
വേദന തിന്ന
ഒരു ഗര്‍ഭഗൃഹം
പെറ്റിട്ട
ആരോപണങ്ങളില്‍
നിത്യപരാചിതനായി
തീപിടിച്ച
കരിയിലക്കാടായ്
അപഹരിക്കപ്പെട്ട
സ്വപ്നങ്ങളുടെ
കാവല്‍ക്കാരനായി
ദുരിതപര്‍വ്വങ്ങളുടെ
പ്രവാസവ്യഥയില്‍
ജഡസദൃശം
ഞാന്‍!
(എന്റെയുള്ളിലെ
കടലിരമ്പം
നീ വായിക്കുന്നതെങ്ങനെ?)
ഒരുനാള്‍
നൊന്തുകലങ്ങിയ
രാത്രികള്‍ പിന്നിട്ട്
മഞ്ഞുപെയ്യുന്ന പ്രഭാതത്തിലെ
നിറം മങ്ങിയ സൂര്യനായി
മഴപോലെ
നനഞ്ഞൊലിച്ച്
പുഴപോലെ ധന്യനായ്
ഞാന്‍ നിന്നിലേക്കെത്തും.
അന്ന്
പകയുടെ തടമെടുത്ത്
ഛേദിച്ച് കളഞ്ഞ മാറില്‍ നിന്നും
അമ്മ
വാത്സല്യത്തിന്റെ ചോര
നാവിലിറ്റിക്കും.
ഗര്‍ഭപാത്രം കടംകൊന്‍ട
പ്രഥമരേതസ്സ്
അനാഥത്വത്തിന്റെ
വെയില്‍ മണക്കുന്ന
നാള്‍ വഴികളില്‍ വച്ച്
പിതൃത്വം തിരിച്ചറിയും....!
ആഴത്തിലും
ReplyDeleteപരപ്പിലും
കടല്‍
എന്റെ
സ്നേഹത്തേക്കാള്‍
ചെറുതാണ്.
മനോഹരമായ ..കവിത ...:))
tnk u abbasji...
Delete