Monday, November 1, 2010

പ്രണയരാത്രി













അണഞ്ഞൂ, നീയെന്നരികിലായ്
നിറനിലാവ് പെയ്തിറങ്ങും
നീല മനോജ്ഞമാം രാത്രിയി-
ലേക താരപോല്‍ ചാരുതയായ്.
നീട്ടിയെഴുതിയ നീള്‍മിഴി-
തുമ്പില്‍ വിടരും രാഗലജ്ജ-
തന്‍ അനുരാഗ പ്രസൂനവും
അളികഭൂവില്‍ മാലേയവും
വിടര്‍ത്തിയ വാര്‍മുടി തന്നില്‍
ഈറന്‍ സുഗന്ധവുമേന്തി നീ,
ദാഹിച്ച ചിപ്പി തന്‍ മുത്തുപോല്‍....

ഓര്‍മ്മകള്‍ക്കിപ്പൊഴും വസന്തം
ഇളംമഞ്ഞില്‍ തൂകുമീ സൂര്യ-
കിരണമായ് സ്മൃതി, തിങ്ങുന്ന
ഹര്ഷമോടെന്നെ പുണരവേ,
ഇന്നലെയെന്നപോലിന്നെന്നില്‍
നിറയുന്നു, ഇന്നിനെ സാന്ദ്ര-
മാക്കുമെന്നോര്മകളമലേ....

പാതി വിടര്‍ന്നൊരാ ഉന്മാദ-
രാത്രിയില്‍, ചെങ്ങിത്തുടുത്ത നിന്‍
കവിളില്‍ പടര്ത്തിയൊരുമ്മ
ഞാന്‍ നല്‍കവേ, മധുകലശം
ചൊടിയിലാദ്യം സ്വദിച്ചപോല്‍
മനമുള്‍ക്കുളിരു ചൂടവേ,
വിറയാളുമെന്നംഗുലികള്‍
വല്ലകീതന്ത്രികള്‍ തിരഞ്ഞു
നിന്‍ തനുവിലൂടലയവേ,
ജ്വലിക്കും പാവകജ്വാല തന്‍
തപം നെഞ്ഞിലേറ്റി, ആയിരം
വ്രതാനുരാഗത്തിന്‍ പ്രാര്‍ഥനാ-
ഗീതാമുണര്‍ത്തി നീ,യെന്‍ മാറില്‍
മനോനിര്‍വൃതി കൊണ്ടാ,കെ-
തളര്‍ന്നാലാസ്യമോടെ വീഴ്കെ,
നിന്നുടല്‍ വാരിപ്പുണര്‍ന്നു ഞാന്‍
നേടിയ ധന്യത! പ്രാലേയ-
മായെന്നെ മൂടട്ടെ മല്‍സഖീ...  

2 comments:

  1. നല്ല വാക്കുകള്‍ കോര്‍ത്തെടുത്ത മധുരമായ പ്രണയ കാവ്യം; മുഴുവന്‍ മനസ്സിലായില്ലെങ്കിലും പ്രണയ രാത്രി ഉള്‍കൊണ്ടു..!

    ReplyDelete
  2. നല്ല വാക്കുകള്‍ക്ക് നന്ദി...

    ReplyDelete