ഇഴയടുക്കാത്ത
അക്ഷരങ്ങള്‍ കൊണ്ടൊരു വാക്കാണ്
പ്രണയം.
അര്‍ത്ഥതലങ്ങളിലേക്കെത്താന്‍
അവയൊരിക്കലും ശ്രമിക്കാറില്ല
ചിതലരിച്ചവീട്
പ്രണയത്തിനൊരു മറുവാക്കാണ്
മഞ്ഞുകട്ടയില്‍
ചായം പിടിപ്പിക്കുന്നവരാണ്
പ്രണയിക്കുന്നവര്‍.
അവര്‍,
ചിതറിത്തെറിച്ച
മഴത്തുള്ളികളാണ്.
നിശബ്ദതക്കുമേല്‍
വിരഹം
നിലവിളികളുയര്‍ത്തുമ്പോള്‍
പ്രണയം
അനാവരണം ചെയ്യപ്പെടുന്നത്
അറവുമൃഗത്തിന്റെ
തോലുരിയുന്ന പോലെയാണ്.
പ്രാണനില്‍ ഉയിര്‍ക്കുന്നതാണ്
പ്രണയമെങ്കില്‍
നമ്മിലെ 'പ്രണയം'
പ്രണയമായിരുന്നോ...?
No comments:
Post a Comment