Sunday, October 31, 2010

ക്ഷണിക്കപ്പെടാത്ത അതിഥി

രക്തം വീണ്
തണുത്തുറഞ്ഞ കണ്ണില്‍ നിന്നും
ഒരു നദി അഴിമുഖത്തേക്ക്....
ചെളി കെട്ടിയ
കണ്‍പോളകളില്‍
ആഴക്കിണറിന് കുഴി കുത്ത്
ചത്ത പരല്‍മീനിന്റെ
കണ്ണുകളില്‍ തെളിയാതെ പോയ
നീലിച്ച ആകാശം
സന്ധ്യയുടെ മടിയില്‍
ചുവന്ന് തുടുത്ത്....
പച്ച കുത്തിയ ധമനികളില്‍
പീത വര്‍ണ്ണം
പൂതലിച്ച കാഴ്ചകള്‍
കറുത്ത സൂര്യനെ മറയ്ക്കുമ്പോള്‍
പേക്കിനാക്കളുടെ
ദുരന്ത തീരത്ത്‌
ക്ഷണിക്കപ്പെടാത്ത അതിഥിയായി
മരണം..!!!!

No comments:

Post a Comment