Sunday, October 31, 2010

കാലം

തകര്‍ന്നുടഞ്ഞ
ശിലാഗോപുരങ്ങളുടെ
കൂര്‍ത്ത കല്ലുകളില്‍ ചവിട്ടി നടന്ന
എന്റെ ജീവരക്തമാണ്
നിങ്ങള്‍ക്ക് വഴികാട്ടിയായത്.
എനിക്ക് പകരം
നിങ്ങളോട് സംസാരിച്ചത്
ഫലകങ്ങളില്‍ കൊത്തിയ വാക്കുകളാണ്.
നൂറ്റാണ്ടുകള്‍ക്കിടയിലൂടെയുള്ള
നടത്തത്തില്‍ നിങ്ങള്‍ക്ക് താങ്ങായത്
എന്റെ ചുമലാണ്.
ഞാന്‍
നിങ്ങളുടെ അരൂപിയായ കൂട്ടുകാരനാണ്.
എന്നാല്‍
അദൃശ്യ മുറിവുകളാല്‍
നിങ്ങളെന്നെ വേദനിപ്പിക്കുന്നു.
മനസ്
ശിലാച്ചേദം പോലെ അടര്‍ത്തിയെടുക്കുന്നു.
മഴനൂലുകള്‍ കൊണ്ട്
എന്റെ നാവ് ബന്ധിച്ചിരിക്കുന്നു.
ലിഖിതങ്ങള്‍ മായ്ച്ചെഴുതി
ജീവിതം കളങ്കപ്പെടുത്തുന്നു.
എന്റെ രോദനത്തില്‍
നിങ്ങള്‍ സന്തോഷിക്കുന്നു.....

ഞാന്‍
നിങ്ങളുടെ അരൂപിയായ കൂട്ടുകാരനാണ്....!!!

No comments:

Post a Comment