Thursday, August 12, 2010

സ്വത്വം

എന്റെ
കവിതകള്‍ കന്യകളല്ല
മണിമാളികയിലെ മദാലസകളല്ല
പരുക്കന്‍ തറകളില്‍
ഒരിലയുടെ മറവില്‍ അന്തിയുറങ്ങുന്ന
അഭിസാരികകളാണ്.

എനിക്ക്
കവിതയെന്നാല്‍
ഇടവേളകളിലെ ആനന്ദമല്ല
കറുത്ത സത്യങ്ങള്‍ക്കെതിരെയുള്ള
ഒരു പോരാളിയുടെ ആക്രോശം പോലെ
ഇടിനാദമാണ്.
ചുറ്റുപാടുകളിലെ
അരുതായ്മകള്‍ക്കെതിരെയുള്ള
കവിയുടെ കലാപമാണ്‌.
എന്റെ കവിതകളില്‍
കോമളപദങ്ങളുടെ പ്രലോഭാനീയത
അഭിസാരികയുടെ ക്ഷണം പോലെ
നിഷിദ്ധമാണ്‌.
വൃത്തനിബദ്ധതയും
താളാത്മകതയും കയ്യൊഴിഞ്ഞ
തീക്ഷ്ണമായ വാക്കുകളുടെ
കനലെഴുത്താണ്
മര്‍ദിതന്റെയും
ചൂഷിതന്റെയും
നിലപാട് തറയാണ്‌.
ചിലപ്പോള്‍
ഞാന്‍ തന്നെയാണ്...     

No comments:

Post a Comment