നിന്റെ
കണ്ണുകളുടെ ആഴങ്ങളിലാണ്
ഞാനെന്റെ ഹൃദയം കാത്തുവെച്ചത്.
നിന്റെ
ചുണ്ടുകള്ക്കിടയിലാണ്
എന്റെ വാക്കുകള്‍ പൂര്‍ണത തേടിയത്.
നിന്റെ
കവിളുകളിലാണ്
എന്റെ ചുംബനങ്ങള്‍ പുനര്‍ജനിച്ചത്.
നിന്റെ
ഹൃദയത്തിലേക്കാണ്
എന്റെ അസ്വാരസ്യങ്ങള്‍ പറത്തിവിട്ടത്.
നിന്റെ
മുടിയിഴക്കുള്ളിലാണ്
ഞാനെന്റെ മുഖമൊളിപ്പിച്ചുവെച്ചത്.
പിന്നീടാണ്
എന്റെ തലയില്‍ താരന്‍ വന്നുതുടങ്ങിയത്.
No comments:
Post a Comment