Sunday, October 31, 2010

കാലം

തകര്‍ന്നുടഞ്ഞ
ശിലാഗോപുരങ്ങളുടെ
കൂര്‍ത്ത കല്ലുകളില്‍ ചവിട്ടി നടന്ന
എന്റെ ജീവരക്തമാണ്
നിങ്ങള്‍ക്ക് വഴികാട്ടിയായത്.
എനിക്ക് പകരം
നിങ്ങളോട് സംസാരിച്ചത്
ഫലകങ്ങളില്‍ കൊത്തിയ വാക്കുകളാണ്.

സനാതനം

മരണമേ... നിന്‍ പാദ
നിസ്വനം കേള്‍ക്കുന്നൂ ഞാന്‍
നിന്നെ പ്രണമിക്കുന്നു...
ഓതുക! നീയെന്‍ കാതില്‍
ജീവിത മഹാമന്ത്രം
ഉരുക്കഴിക്കട്ടെ ഞാന്‍
എന്‍ ജീവിതയാത്രയില്‍
മൃതസഞ്ജീവനിയായ്.....

രാഗസൂനം

ഓമലേ,
നിന്‍ നീല മിഴികളിലൊരു സൂര്യഗോളമായ്
ഞാന്‍ ജ്വലിച്ചെങ്കില്‍
നിന്‍ തളിര്‍ചുണ്ടിലൊരു മൃദുഹാസമായ്
ഞാന്‍ വിടര്‍ന്നെങ്കില്‍
നിന്‍ കാര്‍മുകില്‍വേണിയിലൊരു പനിനീര്‍മലരായ്
ഞാന്‍ വിരിഞ്ഞെങ്കില്‍
നിന്‍ വിരല്‍തുമ്പിലൊരു വീണക്കമ്പിയായ്
ഞാനുണര്ന്നെങ്കില്‍
നിന്‍ അനുരാഗപൂജയിലെ മന്ത്രമായ്
ഞാന്‍ പരിണമിച്ചെങ്കില്‍
എങ്കിലെന്‍ ജന്മം ധന്യമായേനെ...!!!

ക്ഷണിക്കപ്പെടാത്ത അതിഥി

രക്തം വീണ്
തണുത്തുറഞ്ഞ കണ്ണില്‍ നിന്നും
ഒരു നദി അഴിമുഖത്തേക്ക്....
ചെളി കെട്ടിയ
കണ്‍പോളകളില്‍
ആഴക്കിണറിന് കുഴി കുത്ത്

മറുപുറം

ഇഴയടുക്കാത്ത
അക്ഷരങ്ങള്‍ കൊണ്ടൊരു വാക്കാണ്‌
പ്രണയം.
അര്‍ത്ഥതലങ്ങളിലേക്കെത്താന്‍
അവയൊരിക്കലും ശ്രമിക്കാറില്ല
ചിതലരിച്ചവീട്
പ്രണയത്തിനൊരു മറുവാക്കാണ്

Saturday, October 23, 2010