തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴ്ക!
നീയെന്‍ രസനയിലൊരു കാവ്യമായ്
മിഴികള്‍ക്കാനന്ദമാ,യിന്നെന്‍ മുന്നില്‍
മിഴികള്‍ക്കാനന്ദമാ,യിന്നെന്‍ മുന്നില്‍
നടനമാടൂ, നിറച്ചാര്‍ത്തണിഞ്ഞ
നിമിഷങ്ങളെ ധന്യമാക്കുവാനായ്
കരളില്‍ നിറഞ്ഞ ഭാവങ്ങളെല്ലാം
കരളില്‍ നിറഞ്ഞ ഭാവങ്ങളെല്ലാം
കവിതയായ് പകര്‍ത്തൂ...! മലയാണ്മ-
തന്‍ നെഞ്ചിലേറ്റി ലാളിച്ചിടാം, നിന്നെ
കാവ്യ പീഠത്തിലേറ്റി പൂജിച്ചിടാം.
വരദേ..., കാവ്യ മനസ്വിനീ, വര-
മരുളുകയെന്നില്‍ കനിവേകുക!
നാവില്‍ കുറിച്ചോരാദ്യാക്ഷരങ്ങളെന്‍
ചിന്തക്കു തേനും വയമ്പും പൂനിലാ-
ചന്തവുമേകി, ലക്ഷ്മിയായണിയി-
ച്ചോരുക്കവേ, വരദാനമാ,യിന്നീ-
കൈക്കുമ്പിളില്‍ തീര്‍ത്ഥാംബുവായലിഞ്ഞു
കാവ്യമായ് പുനര്‍ജനിക്കുമെങ്കിലെന്‍
ജന്മം ധന്യമായ്.........!!!
(ചിത്രത്തിന് കടപ്പാട്: google)