Saturday, September 11, 2010

ആത്മബലി

ശീവേലിക്കല്ലില്‍
രക്തപുഷപങ്ങള്‍ക്ക് പകരം
ഞാനെന്റെ ഹൃദയമടര്‍ത്തി വയ്ക്കാം.
അഭിഷേകത്തിനായി രുധിരമേകാം
തീര്‍ത്ഥക്കിണ്ടിയില്‍ മിഴിനീരും
ഹവിസ്സായെന്‍ ഗാത്രവുമര്‍പ്പിക്കാം
വ്യഥകളുടെ അരണി കടഞ്ഞ്
ഹോമകുണ്ഡം ജ്വലിപ്പിക്കാം
നിങ്ങളെന്നെ ക്രൂശിക്കാതിരിക്കുക!
സമസ്താപരാധങ്ങള്‍ക്കും മാപ്പേകുക!

Friday, September 3, 2010

ജാതകം





















മകനേ,
നിനക്കായ് കാത്തുവെക്കുന്നു
ഒരു വരിക്കവിതയും
ഇടനെഞ്ചിലൊരു
താരാട്ടും
വലം കണ്ണില്‍
സ്നേഹവും.....

മഴ

മഴ
മരുഭൂമിക്കുമേല്‍
ആകാശത്തിന്റെ സ്നേഹമാണ്‌
അടങ്ങാത്ത ദാഹമാണ്‌
തണുത്ത കാറ്റ്
നനുത്ത ഓര്‍മകളെ
കുടഞ്ഞിടുന്നതപ്പോഴാണ്‌