Monday, April 1, 2013

നമ്മള്‍ പ്രണയിക്കുന്നവരാണ്.....















ഒന്ന് 

നമ്മള്‍
പ്രണയിക്കുന്നവരാണ്.....
പ്രണയം
പ്രതിധ്വനിയില്ലാത്ത
ശബ്ദമാണ്...
അത്
നിന്റെ മനസ്സില്‍ തുടങ്ങി
എന്റെ മനസിലേക്ക്
ഒഴുകുമ്പോള്‍ ആ ശബ്ദം
എനിക്ക് കേള്‍ക്കാം.
പക്ഷെ,
ഞാനത്
നിന്നോട് പറഞ്ഞില്ല
അതാകാം
എന്റെ ശബ്ദം
നീ
കേള്‍ക്കാതെ പോയത്....


രണ്ട് 

ഞാനും
നീയും
പ്രതിബിംബങ്ങളാണ്....
ഞാൻ നിന്നിലും
നീ എന്നിലും
പ്രതിഫലിക്കുന്നു....
പക്ഷെ,
നീയത് കണ്ടില്ല.
അതാകാം
ഞാൻ
ഇരുളിലമർന്നപ്പോൾ
നീ
അറിയാതെ പോയത്......

മൂന്ന്‍ 

അപൂര്‍ണ്ണമായൊരു കവിതയിലിങ്ങനെ
ആരായിരുന്നു എനിക്ക് നീ
സ്നേഹത്തിന്‍ അമ്മയും
സാന്ത്വനത്തില്‍ പെങ്ങളും
ആര്‍ദ്രതയില്‍ കാമുകിയും
ദയാവായ്പില്‍ ദേവതയും.....

നാല് 

നിലാവ് വറ്റിപ്പോയ 
രാത്രിമുറ്റത്തെ ജാരനെപ്പോലെ 
നീയെന്നെ അറിയരുത്!
പാമ്പ്‌ പിറകിലുപേക്ഷിച്ചു പോയ 
ഉറപോലെ
നീയെന്നെ വെറുക്കരുത്!
ആകാശത്ത് നക്ഷത്രങ്ങളും 
ഭൂമിയില്‍ ഹരിതവൃക്ഷങ്ങളും 
നിലനില്‍ക്കുന്നിടത്തോളം 
എനിക്ക് നിന്നെ പിരിയാന്‍ വയ്യ..... 


ഫോട്ടോ കടപ്പാട്: ഗൂഗിള്‍

2 comments: