കൂട്ടിമുട്ടുന്ന വേളകളില്‍
'ഇഷ്ടമാണ് നിന്നെ'യെന്നു
കാമമില്ലാതെ കത്തുന്ന കണ്ണുകള്‍
നിശബ്ദം
അലറിപ്പറഞ്ഞതും
പേരറിയാത്ത വര്‍ണ്ണങ്ങളാല്‍
പ്രണയം
ഹൃദയഭിത്തിയില്‍ വരച്ചിട്ടതും
സ്വപ്നങ്ങളൊക്കെയും
നൊന്തു നൊന്തെന്നിലെ സങ്കല്‍പം
നീയായി ജ്വലിച്ചതുമറിയാതെ,
നീ
പച്ചക്കിനാക്കളില്‍
വിഭ്രാന്തചിന്തകളാലലയുന്നുവോ...?
ഫോട്ടോ കടപ്പാട്: ഗൂഗിള്‍
പ്രണയം
ReplyDelete