Friday, March 11, 2011

വര്‍ത്തമാനത്തിന്റെ ചരിത്രം

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
മൂര്‍ച്ചകൂടിയ ഒരു കത്തിക്ക് 
കഴുത്തൊരുക്കി കാത്തിരിക്കുക.
നമുക്കിടയില്‍ വാളും ചെങ്കോലുമെടുത്ത 
സാംസ്കാരിക നായകരുണ്ട്
നെറിവുകേടിന്റെ അടിസ്ഥാനശിലയില്‍ 
കോറിയിട്ട അക്ഷരങ്ങള്‍ കൊണ്ട്
നിഴലിനോട്‌ കലഹിക്കുന്ന 
ഇവരുടെ 
ചീഞ്ഞ ഹൃദയങ്ങള്‍ 
സ്വയം മണത്തുമടുത്ത്
പച്ചമാംസത്തിന്റെ രുചി തേടി 
അവനവനെത്തന്നെ തിന്നതിന്റെ 
ഉച്ച്ചിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 
വെളുവെളുക്കെ ചിരിച്ച്
നിറം മുക്കിയ വാക്കുകളാല്‍ 
നിങ്ങളെ പ്രലോഭിപ്പിച്ചു പിടിക്കും