Sunday, March 28, 2021

 ഉണര്‍ത്തുപാട്ട്..

------------------------------------------


പരത്തുകില്ല നാം...

കോവിഡിന്നണുക്കളെ...

പടികടത്തിടും...

കരുതലിന്‍ കരുത്തുമായി...


അടച്ചിരിക്കണം...

വീടിന്നകത്തളങ്ങളില്‍...

വൈറസിന്‍റെ വ്യാപനത്തെ 

തടുത്തുനിര്‍ത്തുവാന്‍...


ഭീതിവേണ്ട 

ജാഗരൂകരാകണം...

പൊതുവിടങ്ങളില്‍

ഒത്തുചേരല്‍ നിര്‍ത്തണം...

പരത്തിടില്ല മറ്റൊരാള്‍ക്കും 

നമ്മിലൂടണുക്കളെ....

പ്രതിജ്ഞ ചെയ്ത് 

ഒരുമയോടെ മുന്നേറിടാം...


--നൗഷാദ് കിളിമാനൂര്‍--


STAY HOME... STAY SAFE...!!!

Saturday, January 23, 2021

 എന്റെ 

ഹൃദയത്തിന്റെ

ഓരോ മിടിപ്പിലും

നിന്റെ 

പ്രണയരാഗമുണ്ട്....

ഞാൻ

ഇരുളിലാണ്ട് പോകുമ്പോഴൊക്കെയും

നിന്റെ 

ചിരിയുടെ നറുനിലാവുണ്ട്...