Saturday, November 28, 2020

 പ്രണയം

മഴ പോലെ,

അകലെ കൊതിപ്പിക്കും 

അരികില്‍ കുളിരേകും 

നനയുമ്പോള്‍ സുഖമേകും

നനഞ്ഞു കുതിരുമ്പോള്‍ വെറുപ്പാകും...!!!

Tuesday, May 19, 2020

തുടക്കത്തിനും ഒടുക്കത്തിനും ഇടയില്‍ നമ്മള്‍ ആടുന്ന നാടകമാണ് ജീവിതം...!

Thursday, May 14, 2020

സഖീ,
ഓര്‍മ്മിക്കുവാന്‍
എന്തുണ്ടൊരോര്‍മ്മയില്‍
നീറുന്നൊരോര്‍മ്മകള്‍
മാത്രമല്ലാതെ...!

Friday, May 8, 2020

കൊഴിയുമെന്നറിഞ്ഞിട്ടും
ഇലഞരമ്പിലെ നിണമൂറ്റി
പൂവിതളിന് നിറം പകര്‍ന്ന
ചെടിയുടെ വികാരമാണ്
പ്രണയം... !

Monday, April 27, 2020

ഏതോ മുജ്ജന്മ സുകൃതമെന്നപോൽ
പ്രാണനിൽ പ്രണയം കൊരുത്തു തന്നവളേ,
ഈ കഠിന കാലത്തിലൊറ്റപ്പെടുമ്പോഴും
നീ തന്ന സ്നേഹത്തണുപ്പോർക്കുന്നു ഞാൻ!