Thursday, May 31, 2012

കമലാസുരയ്യക്ക് സ്നേഹ പ്രണാമം....


"എന്റെ ആത്മാവിന് ജരയില്ല,
നരയില്ല, ദുഖമില്ല,
ഞാന്‍ സുറയ്യയാണ്
പുനര്‍ജ്ജനിയാണ്.
അല്ലാഹുവിന്‍റെ
വാത്സല്യഭാജനമാണ്.
മറ്റൊന്നും ഈ ജന്മത്തില്‍
എനിക്ക് ആവശ്യമില്ല."

              ___കമല സുറയ്യ__
                 

പ്രണയത്തിന്റെ തീവ്രതയും ഫ്യൂഡല്‍ ജീവിതത്തിന്റെ നീതി നിഷേധങ്ങളും കാപട്യങ്ങളും മാതൃത്വത്തിന്റെ കാരുണ്യമെല്ലാം തന്റെ രചനകളിലും സ്ത്രീത്വത്തിന്റെ ദര്‍ശനത്തിലും സമന്വയിപ്പിച്ച എഴുത്തുകാരി.... പുരുഷാധിപത്യത്തിനു പകരം സ്ത്രീകളുടെ ആധിപത്യം സ്ഥാപിക്കലല്ല ഫെമിനിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഫെമിനിസ്റ്റ്‌.... എഴുത്തിലൂടെ ജീവിതത്തിലേക്കും ജീവിതത്തില്‍ നിന്നും എഴുത്തിലേക്കും സഞ്ചരിച്ചു, വാക്കുകളെ അതി സൂക്ഷ്മതയോടെ അടുക്കി വെച്ചു ഏറ്റവും മനോഹരമായ ഭാവങ്ങളും വികാരവിചാരങ്ങളും ഊഷ്മളതയും സമ്മാനിച്ച മലയാളിയുടെ പ്രിയപ്പെട്ട ആമി (മാധവിക്കുട്ടി) ഓര്‍മയായിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. ലോകം മുഴുവന്‍ ആരാധിക്കപ്പെടുകയും, നൂറ്റാണ്ടുകള്‍ ശൂന്യമായി കിടന്ന പ്രണയകാവ്യരംഗം സമ്പുഷ്ടമാക്കുകയും ചെയ്ത മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയെ കാലം ഏല്‍പ്പിച്ചത് സമൂഹമനസിനെ അളന്നു തിട്ടപ്പെടുത്താനുള്ള സ്പന്ദമാപിനിയായി മാറാനായിരുന്നു. മലയാളിയുടെ വികൃതമായ മനസ്സിലേക്കും കരിഞ്ഞുണങ്ങിയ ബോധാതലത്തിലേക്കും വരണ്ട ഭാഷയിലേക്കും സ്നേഹത്തിന്റെ അനശ്വരകാവ്യങ്ങളിലൂടെ വെളിച്ചം വീശി കമലാസുരയ്യക്ക് സ്നേഹ പ്രണാമം....  


Friday, May 25, 2012

പ്രണയരാത്രി

കവിത: പ്രണയരാത്രി
രചന: നൗഷാദ്‌ കിളിമാനൂര്‍
സംഗീതം, ആലാപനം: പ്രവീണ്‍ ശ്രീനിവാസ്‌
ദൃശ്യം: നിലാവ് (സിനിമ)