Monday, April 1, 2013

നമ്മള്‍ പ്രണയിക്കുന്നവരാണ്.....















ഒന്ന് 

നമ്മള്‍
പ്രണയിക്കുന്നവരാണ്.....
പ്രണയം
പ്രതിധ്വനിയില്ലാത്ത
ശബ്ദമാണ്...
അത്
നിന്റെ മനസ്സില്‍ തുടങ്ങി
എന്റെ മനസിലേക്ക്
ഒഴുകുമ്പോള്‍ ആ ശബ്ദം
എനിക്ക് കേള്‍ക്കാം.
പക്ഷെ,
ഞാനത്
നിന്നോട് പറഞ്ഞില്ല
അതാകാം
എന്റെ ശബ്ദം
നീ
കേള്‍ക്കാതെ പോയത്....

പ്രിയേ,
ഇടയ്ക്കെങ്കിലും
എന്നെയൊന്നു വിളിക്കൂ.....
ഞാൻ
ജീവിച്ചിരിപ്പുണ്ടെന്ന്
എന്നെ തന്നെ ബോധ്യപ്പെടുത്താൻ......


Saturday, December 15, 2012

ഭ്രാന്തം

















കൂട്ടിമുട്ടുന്ന വേളകളില്‍
'ഇഷ്ടമാണ് നിന്നെ'യെന്നു
കാമമില്ലാതെ കത്തുന്ന കണ്ണുകള്‍
നിശബ്ദം
അലറിപ്പറഞ്ഞതും
പേരറിയാത്ത വര്‍ണ്ണങ്ങളാല്‍
പ്രണയം
ഹൃദയഭിത്തിയില്‍ വരച്ചിട്ടതും
സ്വപ്നങ്ങളൊക്കെയും
നൊന്തു നൊന്തെന്നിലെ സങ്കല്‍പം
നീയായി ജ്വലിച്ചതുമറിയാതെ,
നീ
പച്ചക്കിനാക്കളില്‍
വിഭ്രാന്തചിന്തകളാലലയുന്നുവോ...?


ഫോട്ടോ കടപ്പാട്: ഗൂഗിള്‍