Saturday, April 14, 2012

വിഷുക്കണി


















വിഷുപ്പുലരിയായി...
കണികണ്ടുണരാന്‍ നേരമായി....
അമ്മ കാതില്‍ മന്ത്രിക്കുന്നൂ;
തുറക്കല്ലേ കണ്‍കള്‍
കണികണ്ടുവേണം നീയിന്നു വെളിച്ചം കാണാന്‍...
മൃദുലം രണ്ടു കൈകളാലെന്‍
കണ്‍കള്‍ മൂടി,
ഇരുളിന്‍ ഇടനാഴിയില്‍
കാല്‍ തട്ടി വീഴാതെ
കണിവച്ച മുറിയിലേക്കെന്നെ ആനയിക്കുന്നൂ...

അമ്മ,
കൈകള്‍ മെല്ലെ അടര്‍ത്തുമ്പോള്‍
കണ്ണില്‍
കമലനാഥന്‍
മഞ്ഞത്തുകില്‍ ചാര്‍ത്തി നില്‍ക്കുന്ന
കമനീയ രൂപം;

Thursday, September 15, 2011

യാനം

















ചുട്ടു പഴുത്ത 
മനസ്സില്‍നിന്നും
കവിത കൊത്തിപ്പറിക്കുന്നു
കടല്‍ക്കാക്കകള്‍
കടലാഴത്തില്‍ 
മുക്കിക്കളഞൊരോര്‍മ്മകള്‍ 
കരളുനീറ്റാന്‍
നീന്തിയെത്തുന്നു....

മനസിലിപ്പോള്‍,
സുരതവേഗങ്ങള്‍
മുടിയഴിച്ചാടിയ 
വിഭ്രാന്ത ലഹരികള്‍
സിരയില്‍,
കതിനപൊട്ടിച്ചിതറി
ചുവരില്‍ 
തറച്ചു മരിച്ച നിശ്വാസങ്ങള്‍ 
ചൂളകൂട്ടി വിയര്‍ത്ത 
ഘടികാരസമയങ്ങള്‍

Friday, August 26, 2011

കാവ്യമോഹിനി





















സ്വപ്നമേ, വരിക സ്വരങ്ങളായെന്‍
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴ്ക!
നീയെന്‍ രസനയിലൊരു കാവ്യമായ്
മിഴികള്‍ക്കാനന്ദമാ,യിന്നെന്‍ മുന്നില്‍ 
നടനമാടൂ, നിറച്ചാര്‍ത്തണിഞ്ഞ 
നിമിഷങ്ങളെ ധന്യമാക്കുവാനായ്
കരളില്‍ നിറഞ്ഞ ഭാവങ്ങളെല്ലാം 
കവിതയായ് പകര്‍ത്തൂ...! മലയാണ്മ-
തന്‍ നെഞ്ചിലേറ്റി ലാളിച്ചിടാം, നിന്നെ
കാവ്യ പീഠത്തിലേറ്റി പൂജിച്ചിടാം.
വരദേ..., കാവ്യ മനസ്വിനീ, വര-
മരുളുകയെന്നില്‍ കനിവേകുക!
നാവില്‍ കുറിച്ചോരാദ്യാക്ഷരങ്ങളെന്‍
ചിന്തക്കു തേനും വയമ്പും പൂനിലാ-
ചന്തവുമേകി, ലക്ഷ്മിയായണിയി-
ച്ചോരുക്കവേ, വരദാനമാ,യിന്നീ-
കൈക്കുമ്പിളില്‍ തീര്‍ത്ഥാംബുവായലിഞ്ഞു 
കാവ്യമായ് പുനര്‍ജനിക്കുമെങ്കിലെന്‍ 
ജന്മം ധന്യമായ്.........!!!

(ചിത്രത്തിന് കടപ്പാട്: google)

Thursday, August 11, 2011

തിരിച്ചറിവ്

















ഒരു യാത്രയിലാണ്
നാം കണ്ടുമുട്ടിയത്‌.
പാതവക്കില്‍ നട്ടുച്ചക്കാണ്
നാം പരിചിതരായത്
നിന്റെ നിഴല്‍
എനിക്ക് തണലായപ്പോഴാണ്
ഞാന്‍ തിരിച്ചറിഞ്ഞത്
ചിലപ്പോള്‍
എന്റെ സാമീപ്യം
നീ ആഗ്രഹിച്ചിരിക്കണം
സുരക്ഷ കണ്ടെത്തിയിരിക്കണം
പക്ഷെ
നമ്മില്‍
വാക്കുകള്‍ കെട്ടപ്പെട്ടിരുന്നു.